Friday, September 17, 2010

ഒരു സദ്ദാം ഹുസൈനെ കിട്ടിയിരുന്നെങ്കില്‍ .............

                   സദ്ദാം ഹുസൈന്‍ ചരിത്രമായിട്ട് വര്‍ഷങ്ങള്‍ പലതായി, പക്ഷേ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ഇന്നും ജീവിക്കുന്നുണ്ടത്രേ. ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിലും സദ്ദാം ഹുസൈന് വേണ്ടി തുടിച്ചിരുന്ന ഹൃദയങ്ങള്‍ ഉണ്ടായിരുന്നു പോലും.
                  1991 ല്‍ ആദ്യമായി നമ്മുടെ സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നു. 1987 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ ഒരു മാറ്റുരക്കല്‍ ആയി വ്യാഖ്യാനിക്കപ്പെടുമായിരുന്നു ആ തിരഞ്ഞെടുപ്പ്. അന്ന് ഭരണകക്ഷിയുടെ (കു)ബുദ്ധിരാക്ഷസന്മാര്‍ക്ക് വീണു കിട്ടിയ ഒരു വരമായിരുന്നു സദ്ദാം ഹുസൈന്‍. അന്ധമായ അമേരിക്കന്‍ വിരോധം ആളിക്കത്തിച്ച് കാണിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരം! കൂടാതെ, ന്യൂനപക്ഷരക്ഷകരെന്ന് സ്വയം ഞെളിയാനും കിട്ടിയ സന്ദര്‍ഭം. അന്ന് അവര്‍ അതില്‍ വിജയിച്ചു. (ഒരു മുസ്ലീം രാജ്യമായ കുവൈറ്റിനെ ആക്രമിച്ചാണല്ലോ സദ്ദാം തന്റെ കുഴിമാടം സ്വയം തോണ്ടിയത് - മലയാളികള്‍ ഉള്‍പ്പെടെ എത്രപേരെയാണ് അത് വഴിയാധാരമാക്കിയത്!!)
                       പക്ഷേ ഇപ്പോള്‍ , ആകെ പരിതാപകരമായ അവസ്ഥയെത്തിയപ്പോള്‍ ---- ഒരു പിടിവള്ളിയ്ക്കു വേണ്ടി ദാഹിച്ചിരുന്ന തൊഴിലാളി രക്ഷകര്‍ക്ക് മുന്‍പില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ഒരു കച്ചിത്തുമ്പ് കിട്ടി. മുങ്ങിച്ചാവാന്‍ പോകുന്നവര്‍ അതിലും കയറി പിടിച്ചു, പക്ഷേ, പിടിച്ചത് വിഷക്കൊമ്പിലായിറ്റുന്നു. മദനി സംബന്ധം ആകെ നാറ്റിച്ചു. മുന്‍പൊക്കെ തങ്ങളുടെ ജാഥയുളിലും മറ്റും ‘ഇത്ര ബീഡിത്തിഴിലാളികള്‍ വന്നു, ഇത്ര ചെത്ത് തൊഴിലാളികള്‍ വന്നു, ഇത്ര കര്‍ഷത്തിഴിലാളുകള്‍ വന്നു..........’ എന്നൊക്കെ ഊറ്റം കൊണ്ടിരുന്ന നിരീശ്വര-വിപ്ലവക്കാര്‍ ഇന്ന് തങ്ങളുടെ ജാഥയ്ക്ക് ‘ഇത്ര മുസ്ലീങ്ങള്‍ വന്നു, ഇത്ര ആദിവാസികള്‍ വന്നു, ഇത്ര ക്രിസ്ത്യാനികള്‍ വന്നു.......’ എന്നൊക്കെ പറയാന്‍ തുടങ്ങി. സത്യമായിട്ടും ‘സ്വത്വബോധം’ പാര്‍ട്ടിയെ ബാധിച്ചിട്ടേയില്ല (കഷ്ടം!) . ഒരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നെങ്കില്‍ !!!!!!!!
                       ഇപ്പോള്‍ , തദ്ദേശസ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു. മാഫിയയും, കള്ളും, ലോട്ടറിയും, എല്ലാം കൂടി വിപ്ലവം നടത്തിയപ്പോള്‍ ഒരു കച്ചിത്തുരുമ്പിനായി ബുദ്ധിജീവികള്‍ നാലുപാടും ചൂട്ടുകത്തിച്ചു.
അവസാനം ‘സാധനം’ കിട്ടി - അങ്ങകലെ, പാകിസ്ഥാനില്‍ മഹാവെള്ളപ്പൊക്കം ഉണ്ടായി. ആയിരക്കണക്കിനു പേര്‍ മരിച്ചു. നമ്മുടെ മനസാക്ഷിയ്ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ? ഉടനേ തീരുമാനിച്ചു, ജനങ്ങളുടെ നികുതിപ്പണം തന്നെ എടുത്ത് ഒരു വീശ് വീശാമെന്ന്. പാകിസ്ഥാനിലെ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 5 കോടി രൂപാ നല്‍കുന്നു. കാരണം ലോകത്ത് തങ്ങള്‍ മാത്രമാണല്ലോ ന്യൂനപക്ഷ സംരക്ഷകര്‍ !!!!! അതും ഭാരതസര്‍ക്കാരിന്റെ സഹായം നിഷ്കരുണം നിരാകരിച്ച ഒരു രാജ്യത്തിന്.
                 മുമ്പൊരിക്കല്‍ ഒരു സഖാവ് പറഞ്ഞു, തങ്ങളുടെ നേതാക്കള്‍ക്ക് ലോങ്ങ്സൈറ്റ് അസുഖം ഉണ്ടത്രേ, അടുത്തുള്ള വസ്തുക്കളെ കാണാനേ പറ്റില്ല, ദൂരെ, അങ്ങ് ദൂരെ, ചൈനയിലും ക്യൂബയിലും പോളണ്ടിലും ഒക്കെ ഉള്ളതെല്ലാം കാണാം, അവിടെ ആരെയെങ്കിലും ഉറുമ്പ് കടിച്ചാല്‍ പോലും ഇവര്‍ക്ക് നോവുമത്രേ, പക്ഷേ നമ്മുടെ നാട്ടിലെ പാവപ്പെട്ടവന്‍ അനുഭവിക്കുന്ന പ്രശ്നത്തിനെല്ലാം ഉത്തരവാദി ഒന്നു മാത്രം ‘കേന്ദ്രം’. ലോട്ടറിയായായും, വിദ്യാഭ്യാസം ആയാലും എല്ലാം കേന്ദ്രം മാത്രം. പക്ഷേ കേന്ദ്രം പണം മുടക്കുന്ന പദ്ധതികള്‍ എല്ലാം നമ്മുടെ സ്വന്തം - കഷ്ടം!
                      നമ്മുടെ സ്വന്തം ജമ്മുകാശ്മീരില്‍ ഏതാനും മാസം മുന്‍പ് മേഘസ്ഫോടനം എന്ന പ്രതിഭാസം കാരണം നൂറ് കണക്കിനാളുകള്‍ മരിച്ചു, പതിനായിരങ്ങള്‍ക്ക് കിടാപ്പാടം നഷ്ടപ്പെട്ടു, പക്ഷേ അതൊന്നും നമ്മുടെ സഖാക്കള്‍ അറിഞ്ഞില്ല, നമ്മുടെ സ്വന്തം കേരളത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥകാരണം കുണ്ടും കുഴിയുമാക്കപ്പെട്ട റോഡെന്ന് പറായുന്ന സ്ഥലത്ത് വീണു മരിക്കുന്നവനെ ഇവര്‍ കാണുന്നില്ല. അങ്ങ് പാകിസ്ഥാനിലാളത്രേ ഏറ്റവും ദുരിതം അനുഭവിക്കുന്നവര്‍ . നമ്മുടെ കാശ്മീരിലും, ബംഗാളിലും ഗുജറാത്തിലും എല്ലാപേരും സുഭിക്ഷരാണ്, അല്ലെങ്കില്‍ നമ്മുടെ നേതാക്കളുടെ ‘ശ്രദ്ധയില്‍ പെട്ടില്ല’.
                     പാകിസ്ഥാനില്‍ ജീവിക്കുന്നവരും മനുഷ്യര്‍ തന്നെ, അവരെ സഹായിക്കേണ്ടതു തന്നെ. പക്ഷേ, നമ്മുടെ സ്വന്തം രാജ്യത്തെ ദുരിതം അനുഭവിക്കുന്നവരെ കാണാതെ, ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും, ലോകത്ത് ഭീകരത ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാകിസ്ഥാനെ തന്നെ സഹായിച്ചതില്‍ എന്താണ് ലക്ഷ്യം? അതും ഇപ്പോള്‍ തന്നെ കടം കൊണ്ട് വീര്‍പ്പ് മുട്ടിയിരിക്കുന്ന സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്ന് പണം എടുത്ത്. അത്ര സങ്കടം ആണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ ക്ഷണിക്കാമായിരുന്നല്ലോ. താത്പര്യം ഉള്ളവര്‍ തരുന്ന സംഭാവന എടുത്ത് കൊടുക്കാമായിരുന്നല്ലോ. അല്ലെങ്കില്‍ ‘ബക്കറ്റ് പിരിവ്’ വീരന്മാരെ കൊണ്ട് ക്ഷണനേരം കൊണ്ട് കോടികള്‍ പിരിച്ചു കൊടുക്കാമായിരുന്നല്ലോ.
                         ദരിദ്രന്മാര്‍ നല്‍കുന്ന നികുതിപ്പണം എടുത്ത് ശത്രുരാജ്യത്തിനു നല്‍കി മിടുക്ക് കാണിക്കുന്നവരെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ആ പഴയ ചൊല്ല് തന്നെ, “ആരാന്റെയും പന്തിയില്‍ വാ, എന്റെ വിളമ്പ് കാണിച്ചു തരാം”. അപ്പോഴും പിന്നില്‍ മുഴങ്ങുന്ന വിപ്ലവഗീതം - ഒരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നെങ്കില്‍ !!!!!!!

8 comments:

  1. ഒരു സദ്ദാം ഹുസൈനെ കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ …..................ആരാന്റെയും പന്തിയില്‍ , എന്റെ വിളമ്പ് കാണിച്ചു തരാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ

    ReplyDelete
  2. എന്ത് കൊണ്ടോ കഴിഞ്ഞ പോസ്റ്റോളം എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ അത് തുറന്ന് തന്നെ പറയുകയാണ്. വിഷമം വിചാരിക്കരുത്. ഇനിയും മികച്ചവയുമായി വരിക

    ReplyDelete
  3. “ആരാന്റെയും പന്തിയില്‍ വാ, എന്റെ വിളമ്പ് കാണിച്ചു തരാം”

    ReplyDelete
  4. സഹോദരന്‍, പാകിസ്താനിലെ ദുരിത ബാധിതര്‍ക്കു സര്‍ക്കാര്‍ 5കോടി കൊടുത്തതിനോട് ഇത്ര വികാരം കൊള്ളുന്നത് എന്തിനെന്നു മനസിലാകുന്നില്ല. ഈ 5കോടികൊണ്‍ട് അവിടെ ഒന്നും ആകാനും പോകുന്നില്ല, മത ഭ്രാന്തിന്റെ മഞ്ഞക്കണ്ണട ഊരി വെച്ചിട്ട് നോക്കു അപ്പോള്‍ കാണാം ഗള്‍ഫിലെ പല ലേബര്‍ ക്യാമ്പുകളിലും ഒരു പാത്രത്തില്‍ ഭ്ക്ഷണമുണ്ടാക്കി കഴിച്ച് ഒരുമിച്ച് ഒരുമുറിയില്‍ വേദനകള്‍ പങ്കുവെച്ച് ജീവിക്കുന്ന മലയാളിയെയും പാകിസ്താനിയെയും, അതല്ല സഃ അച്യുതാനന്ദനെ ആണുനിങ്ങള്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ ഒരു കാര്യം മനസിലാക്കുക അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഉന്നമനം സാധ്യമാക്കിയ പതിറ്റാണ്ടുകളുടെ പൊതു പ്രവര്‍ത്തന പാരമ്പര്യം ഉള്ള മാര്‍ക്സിസ്റ്റ് പാര്‍ടി 500 രൂപയുടെ ധനസഹായ വിതരണത്തിനു 5 ലക്ഷം മുടക്കി ശീതീകരിച്ച് ഓഡിറ്റോറിയത്തില്‍ സ്ദസ്സിലുള്ളതിലധികം നേതാക്കളെ വേദിയില്‍ കയറ്റി സമ്മേളനം നടത്തി പത്രങ്ങളിലൂടെ ജനസേവനം നടത്തുന്നവര്‍ അല്ല, 10 ഓട്ടിനു വേണ്ടി പിതാവിനെ പത്രോസു ചേട്ടാന്നു വിളിക്കുന്നവര്‍ വേറേ ഉണ്ട് കേരളത്തില്‍. രാഷ്ട്രീയമോ ജനകീയപ്രശ്നങ്ങളോ ചര്‍ച്ചയക്കാതെ മതപ്രീണനത്തിന്റെയും ഇടയ ലേഘനങ്ങളുടെയും ബലത്തില്‍ അധികാരം നേടുന്നവര്‍ക്കു വേണ്ടി ഉള്ള തരംതാഴ്ന്ന പാദസേവ ആയി പോയി ഈ ലേഘനം.

    ReplyDelete
  5. I have reached here coincidently from Chandu nair's blog. Obviously, this article has got a contemptive tone that is crassly journalistic, and has a politically prejudiced view. Flood hit human beings, no matter where they are and who they are, rising to the occasion, we ought to first identify that they are in sheer crisis. We got to help them, simply because they are in desperate need of help. Instead of encouraging to render help, this article blatently disparage and harshly criticise those who helped. No matter what the reason the writer puts forward, the impression I got about this article can befittingly summed up to just one word: Inhumane!
     

    ReplyDelete
  6. പ്രീയപ്പെട്ട കാകൻ,എഴുതുക,വീണ്ടും...താങ്കളുടെ കർമ്മ മണ്ഡലം ഇതു തന്നെയാണു,രാഷ്ട്രീയ,സാമുദായിക ലേഖനങ്ങൾ,പക്ഷം ചേരാതെ എഴുതുക,വയനക്കാർ കുറവായിരിക്കും, ആദ്യമൊക്കെ,പിന്നെ കൂടെ എത്തിക്കോളും,.. ഇനി എന്താണ്....കാകദൃഷ്ടി....? പുരണത്തിൽ ആ കഥ ഇങ്ങനെ..രാമായണ കഥയിൽ.. വന വാസത്തിനായി സീതയും,രാമനും ലക്ഷ്മണനും യാത്രയായി.രാമനും,ലക്ഷ്മണനും പുറത്ത് പോയിരുന്ന സമയം. തങ്ങളുടെ കുടിലിനു മുമ്പിൽ ഒരു തഴപ്പായയിൽ സീത ധാന്യങ്ങൾ ഉണക്കുകയായിരുന്നു. ഗഗന ചാരിയായ,ഇന്ദ്രന്റെ മകൻ ജയന്തൻ, അതീവ സുന്ദരിയായ സീതയെ കണ്ട് ഭ്രമിച്ചൂ. ഒരു കാക്കയുടെ രൂപത്തിൽ മണ്ണിലേക്ക് പറന്നിറങ്ങിയ ജയന്തൻ, സ്വരുപം പൂണ്ട് സീതയെ ശല്ല്യപ്പെടുത്താൻ തുടങ്ങി. സീത നിലവിളിച്ചൂ. ശ്രീരാമൻ, വേഗത്തിൽ അവിടേക്ക് വരുന്നത് കണ്ട് ജയന്തൻ വീണ്ടും കാക്കയുടെ രൂപം കൈക്കൊണ്ടു. രാമന് കര്യങ്ങൾ മനസ്സിലായി.അദ്ദേഹം, അടുത്ത് കണ്ട ദ്ദർഭച്ചെടിയുടെ ചില്ല ഒടിച്ച് കാക്കയുടെ നേരേ എറിഞ്ഞൂ ( വല്ലഭന് പുല്ലും ആയുധം- എന്ന പ്രയോഗം അങ്ങനെയാണ് ഉണ്ടായത് ) ശരം കണക്കെ തന്റെ നേരേ പാഞ്ഞുവരുന്ന ദ്ദർഭപുല്ലിൽ നിന്ന് രക്ഷ നേടാൻ ജയന്തൻ മൂന്നു ലോകങ്ങളും താണ്ടിപ്പറന്നു..ബ്രഹ്മാവും,ശിവനും കൈ ഒഴിഞ്ഞൂ, തന്റെ പുത്രന്റെ ദുർവിധി കണ്ട് ഇന്ദ്ര ൻ മാഹാവിഷ്ണുവിനെ ചെന്ന് കണ്ട് കാര്യങ്ങളുണർത്തി ( തെമ്മാടികളായ പുത്രന്മാരെക്കൊണ്ട് താതന്മാർക്കുണ്ടാകുന്ന പങ്കപ്പാട് നോക്കണേ...!) താൻ തന്നെ എയ്ത ( തന്റെ അവതാരം)ശരം തന്നെക്കൊണ്ട് തിരിച്ചെടുക്കാൻ പറ്റില്ലെന്നും ഗണപതിയെ ശരണം പ്രാപിക്കാൻ മാഹാവിഷ്ണു,ഇന്ദ്രനോട് പറഞ്ഞൂ. ഇന്ദ്രൻ മകനോട് കാര്യം പറഞ്ഞു.പ്രാണരക്ഷാർത്ഥം ജയന്തൻ ഗണപതിയുടെ ചാരത്തെത്തി, അദ്ദേഹം തപസ്സിലായിരുന്നൂ.ദർഭപ്പൂല്ല് തന്റെ അടുത്തേക്ക് പാഞ്ഞെത്തുന്നത് കണ്ട് ജയന്തൻ അട്ത്തിരിക്കുന്ന വാൽക്കിണ്ടിയുടെ വാൽഭാഗത്തിനുള്ളിൽ കയറി ഒളിച്ചിരുന്നൂ. ദർഭപ്പുല്ല് കിണ്ടിക്ക് താഴെ വന്ന് കിടന്നു. ധ്യാനം കഴിഞ്ഞ് ഗണപതി കൈ കഴുകാൻ കിണ്ടിയിലെ വെള്ളം ഒഴിച്ചപ്പോൾ അതു അടഞ്ഞിരിക്കുന്നത് കണ്ട് അടുത്ത് കിടന്ന ദ്ദർഭപ്പുല്ലെടുത്ത് വാൽഭാഗത്ത് കുത്തി. അത് കോണ്ടത് കാക്കയുടെ ഒരു കണ്ണിലാണ് ദീനരോദനത്തോടെ കാക്ക ( ജയന്തൻ) പുറ്റത്ത് ചാടി. എല്ലാമറിയുന്നഗണപതി ചിരിച്ചീട്ട് അയ്യാളോട് പറഞ്ഞൂ.ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ നഷ്ടപ്പെടാതെ കണ്ണൂ മാത്രം നഷ്ടമായത്.. ഇനിയെങ്കിലും നല്ലവനായി ജീവിക്കുക.... ഇന്നും കാക്കകൾക്ക് ഒരു കണ്ണിനു കാഴ്ച കുറവാണ് അതു കോണ്ടാണ് അവ ചരിഞ്ഞ് നോക്കുന്നത്.. അതിനെയാണ് കാകദൃഷ്ടി എന്നു പറ്യുന്നത്.. താങ്കൾ ഇനിയും ചെരിഞ്ഞു നോക്കുക..എല്ലായിടത്തും. http://chandunair.blogspot.com/

    ReplyDelete